പ്രകൃതിയില്‍ നിന്ന് ധാരാളം ലഭിക്കുന്ന പഴങ്ങളോട് ഉപേക്ഷവേണ്ട. ഇതാ ഞാവല്‍പ്പഴം സലാഡ്.
ചേര്‍ക്കേണ്ടവ:
ഞാവല്‍പ്പഴം 10 എണ്ണം
ഏത്തപ്പഴം 1
ഓറഞ്ച് 1
തേന്‍ 3 സ്പൂണ്‍
നാരങ്ങാനീര് ഒരു നാരങ്ങയുടേത്
ഉണ്ടാക്കുന്ന വിധം:
ഞാവല്‍പ്പഴം ഇറുത്തത് വൃത്തിയായി കഴുകി, ഓറഞ്ച് അല്ലികളാക്കിയതും, ഏത്തപ്പഴം ചതുരത്തില്‍ നുറുക്കിയതും ചേര്‍ത്ത് മിക്സുചെയ്യുക. ഇതിനു മീതെ നാരങ്ങാനീര് തൂകി അതിനു മീതെ തേനും ഒഴിച്ച് ഒരു മണിക്കൂര്‍ തണുപ്പിച്ച ശേഷം വിളമ്പുക.