ഭക്ഷണത്തില് വ്യത്യസ്തത ആഗ്രഹിക്കുന്നവര്ക്കായി ഇതാ ഒരു തായ് വിഭവം.
ചേര്‍ക്കേണ്ടവ
കപ്പലണ്ടി എണ്ണ - അര കപ്പ്
നിലക്കടല -അര കപ്പ്
പച്ച മുളക് -മൂന്നെണ്ണം
ഇഞ്ചി-ഒരു ചെറു കഷണം
വെളുത്തുള്ളി-അഞ്ചെണ്ണം
തേങ്ങാപ്പാല്‍-കാല്‍ കപ്പ്
സോയാ സോസ്-അഞ്ച് ടീസ്പൂണ്‍
മീന്‍ സോസ്-അഞ്ച് സോസ്
പഞ്ചസാര-ഒരു ടേബിള്‍സ്പൂണ്‍
നാരങ്ങാ നീര്-ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്-പാകത്തിന്
നന്നായി നുറുക്കിയ മല്ലിയില-അര കപ്പ്
ഉണ്ടാക്കേണ്ട വിധം
ചെറുതായി ചൂടാക്കിയ ഫ്രയിംഗ് പാനില്‍ കപ്പലണ്ടി എണ്ണ പുരട്ടുക. നിലക്കടല സ്വര്‍ണ്ണവര്‍ണ്ണമാകുന്നതു വരെ ചൂടാക്കുക. മൂന്ന് മുതല്‍ അഞ്ച് മിനിട്ട് വരെ മാത്രമേ ചൂടാക്കാവൂ. ഇല്ലെങ്കില്‍ വിഭവം കയ്പുള്ളതാകും. ഇനി സ്പൂണ്‍ ഉപയോഗിച്ച് നിലക്കടല മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഒരു ടേബിള്‍സ്പൂണ്‍ കപ്പലണ്ടി എണ്ണയും ചേര്‍ത്ത് ഇത് കുഴമ്പ് രൂപത്തിലാക്കുക. പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് ഇളക്കുക. ബാക്കിയുള്ള ചേരുവകളും കലര്‍ത്തിയ ശേഷം (മല്ലിയില ഒഴികെ) ഇളക്കുക. ഇനി കൂടുതല്‍ എണ്ണ ഒഴിച്ച ശേഷം മല്ലിയില ചേര്‍ക്കുക. രുചികരമായ സോസ് തയാറായിക്കഴിഞ്ഞു.