വടകളില്‍ എന്തൊക്കെ വ്യത്യസ്തതകളാകാം. ഇതാ റാഡിഷ് വട...
ചേര്‍ക്കേണ്ടവ:
വെള്ള മുള്ളങ്കി 2
മുളക്പൊടി 1 ടീസ്പൂണ്‍
ജീരകം പൊടിച്ചത് അര ടീസ്പൂണ്‍
മല്ലിപ്പൊടി 1 ടീസ്പൂണ്‍
കടലമാവ് അര കപ്പ്
കായപ്പൊടി ഒരു നുള്ള്
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
തൊലി കളഞ്ഞ് മുള്ളങ്കി ചീകിയെടുക്കുക. 15 മിനിറ്റ് ഉപ്പിട്ട് വച്ചശേഷം വേവിച്ച് മയപ്പെടുത്തിയെടുക്കുക. അതിനുശേഷം വെള്ളം പിഴിഞ്ഞ് കളയുക. മുളക്പൊടി, ജീരകം, മല്ലിപ്പൊടി, കടലമാവ്, കായപ്പൊടി, ഉപ്പ് എന്നിവ ഒരു പാത്രത്തില്‍ ഇട്ട് പാകത്തിന് വെള്ളം ചേര്‍ത്ത് ഉഴുന്ന് മാവിന്‍റെ പരുവത്തില്‍ അരച്ചെടുക്കുക. അതിനുശേഷം മുള്ളങ്കിയും ചേര്‍ത്ത് നന്നായി കുഴച്ച് നാരങ്ങാ വലിപ്പത്തില്‍ എടുത്ത് കൈയ്യില്‍ വച്ച് പരത്തുക. തിളച്ച എണ്ണയിലേയ്ക്ക് വടയിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക.