പുഡ്ഡിംഗുകള്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? ഇതാ ആപ്പിള്‍ പുഡ്ഡിംഗ്...തീന്മേശയില് മധുരം നിറയട്ടെ.
ചേര്‍ക്കേണ്ടവ:
കണ്ടന്‍സ്ഡ് മില്‍ക്ക് 1 ടിന്
ആപ്പിള്‍ നീര് 1 ടിന്
ആപ്പിള്‍ കഷണം- 2 കപ്പ്
വാള്‍നട്ട് ചെറുതായി അരിഞ്ഞത്- 1/2 കപ്പ്
ജലാറ്റിന്‍- 1 1/2 ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം:
ആപ്പിള്‍ നീരും ജലാറ്റിനും തമ്മില്‍ യോജിപ്പിച്ച് അലിയും വരെ അടുപ്പത്ത് ചൂടാക്കുക. അടുപ്പത്ത് നിന്നും ഇറക്കി തണുക്കാന്‍ വയ്ക്കുക. കണ്ടന്‍സ്ഡ് മില്‍ക്ക് മിക്സിയില്‍ 2 മിനിറ്റ് അടിച്ച് ജലാറ്റിന്‍ മിശ്രിതവും ചേര്‍ത്ത് പുഡ്ഡിംഗ് ബൗളില്‍ ഒഴിച്ച് 30 മിനിറ്റ് ഫ്രീസറില്‍ വച്ച് തണുപ്പിച്ചശേഷം മീതെ വാള്‍നട്ടും ആപ്പിള്‍ അരിഞ്ഞത് വിതറി അലങ്കരിച്ച് ഫ്രിഡ്ജിന്റെ താഴത്തെ തട്ടില്‍ വയ്ക്കുക.