ചോറിനൊപ്പം കഴിക്കാന്‍ ഇതാ ഒരു വെജിറ്റബിള്‍ വിഭവം. കത്തിരിക്കാ പൊരിച്ചത്.
ചേര്‍ക്കേണ്ടവ:
കത്തിരിക്ക അരിഞ്ഞത് 1 1/2 കപ്പ്
സവാള വലുത് 1
വെളുത്തുള്ളി ചതച്ചത് 1/2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി 1/2 ടേബിള്‍ സ്പൂണ്‍
തക്കാളി അരച്ചത് 1 കപ്പ്
ഉപ്പ് പാകത്തിന്
ഗരം മസാല 1 ടേബില്‍ സ്പൂണ്‍
മുളകുപൊടി 1 ടേബില്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം:
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി അരച്ചത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം അതില്‍ കത്തിരിക്ക വഴറ്റി മാറ്റിവയ്ക്കുക. കുറച്ച് എണ്ണ ഒഴിച്ച് തക്കാളി അരച്ചത് ഒന്ന് വഴറ്റി ഉപ്പ്, ഗരം മസാല, മുളകുപൊടി എന്നിവയും കത്തിരിക്ക വഴറ്റിയതും ചേര്‍ത്ത് നന്നായി വെള്ള വറ്റിയ ശേഷം മല്ലിയില ചേര്‍ത്ത് അലങ്കരിക്കുക. ചോറിനോടൊപ്പം കഴിക്കാന്‍ ഒന്നാംതരം വിഭവമാണിത്.