Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുലാബ് ജാമുന്‍

ഗുലാബ് ജാമുന്‍
WD
കടകളില്‍ വാങ്ങാന്‍ ലഭിക്കുന്ന ഗുലാബ് ജാമുന്‍ വീട്ടില്‍ ഉണ്ടാക്കിയാലോ. സ്വന്തം കൈപ്പുണ്യം അറിയുകയും ചെയ്യാം ഒപ്പം സ്വന്തമായി ഒരു പാചകം നടത്തി എന്ന് തൃപ്തിപ്പെടുകയും ചെയ്യാം.

ചേര്‍ക്കേണ്ടവ

പഞ്ചസാര - 250 ഗ്രാം
മില്‍ക്ക് പൌഡര്‍ - 1/2 കപ്പ്
മൈദ - 1 ടി സ്പൂണ്‍
ബേക്കിംഗ് പൌഡര്‍ - ഒരു നുള്ള്
കോണ്‍ ഫ്ലവര്‍ - 1/2 കപ്പ്
സോഡാപ്പൊടി - ഒരു നുള്ള്
ഏലയ്ക്കപ്പൊടി - ഒരു നുള്ള്
റോസ് വാട്ടര്‍ - 1 ടീസ്പൂണ്‍
നാരങ്ങനീര് - 4 തുള്ളി

ഉണ്ടാക്കുന്ന വിധം

ആദ്യം സിറപ്പ് തയ്യാറാക്കണം. ഇതിനായി, 1 1/2 കപ്പ് തിളച്ച വെള്ളത്തില്‍ല്‍ പഞ്ചസാര അലിച്ച് ചേര്‍ക്കണം. ഇതില്‍, റോസ് വാട്ടറും ഏലക്കാപ്പൊടിയും ചേര്‍ക്കുക. ചെറു തീയില്‍ അല്‍പ്പം കൂടി തിളപ്പിച്ചാല്‍ സിറപ്പ് റഡിയാവും.

മൈദയും ബേക്കിംഗ് പൌഡറു ചേര്‍ത്ത് മിശ്രിതമാക്കണം. ഇതിനൊപ്പം മില്‍ക്ക് പൌഡര്‍, കോണ്‍ഫ്ലവര്‍, സോഡാപ്പൊടി എന്നിവ ചെറുതായി വെള്ളം തളിച്ച് കുഴയ്ക്കണം. ഒട്ടുന്ന പരുവത്തില്‍ നെയ്യ് ചേര്‍ത്ത് ഒന്നു കൂടി മാര്‍ദ്ദവമാക്കാം. ഇത് ചെറിയ ഉരുളകളാക്കി അടുപ്പത്ത് ചട്ടിയില്‍ എണ്ണയില്‍ വറുത്ത് കോരണം. തവിട്ട് നിറമാവുന്നത് വരെ വറുക്കാന്‍ ശ്രദ്ധിക്കുക. ഇനി കോരിയെടുക്കുന്ന ഉരുളകള്‍ സിറപ്പിലേക്ക് ഇടണം. ഉരുളകള്‍ ഇട്ടശേഷം സിറപ്പ് ഒന്നുകൂടി തിളപ്പിച്ച് വാങ്ങിയാല്‍ കൊതിയൂറും ഗുലാബ് ജാമൂന്‍ റഡി!

Share this Story:

Follow Webdunia malayalam