ക്രിസ്മസ് കാലം വരാന്‍ പോകുന്നു. മധുര പലഹാരമൊക്കെ ഉണ്ടാക്കാന്‍ സമയം ധാരാളം. ഇതാ ചോക്കലേറ്റ് പേസ്ട്രി.
ചേര്‍ക്കേണ്ടവ:
ചോക്ക്‌ലേറ്റ് സ്പോഞ്ച് 3
കൊക്കോ ബട്ടര്‍ ഐസിംസ് 500 ഗ്രാം
കട്ടിയുള്ള പഞ്ചസാരപ്പാനി 2 കപ്പ്
ചോക്കലേറ്റ് പൊടിയായി ചീകിയത് 250 ഗ്രാം
ഉണ്ടാക്കുന്ന വിധം:
ചോക്ക്‌ലേറ്റ് മൂന്നുഭാഗങ്ങളായി മുറിക്കുക. ഓരോ ലെയറിനും മുകളില്‍ കൊക്കോ ബട്ടര്‍ ഐസിംഗും പഞ്ചസാരപ്പാനിയും പുരട്ടി ഓരോ ചോക്കലേറ്റ് ഭാഗത്തിനും മുകളില്‍ ഓരോന്നായി വയ്ക്കുക. അതിനുശേഷം മുകളില്‍ കുറച്ച് ഐസിംഗ് കൂടി തേച്ച് തേച്ച് ചീകിയ ചോക്ക്‌ലേറ്റ് മുകളില്‍ തേച്ച് പിടിപ്പിച്ച് പേസ്ട്രി പോലെ മുറിച്ചെടുക്കുക. വിളമ്പുമ്പോള്‍ ചെറിയും പഴങ്ങളും വച്ച് അലങ്കരിക്കുക. ക്രിസ്മസ് കേക്കിനൊപ്പം എളുപ്പത്തില്‍ ചോക്കലേറ്റ് പേസ്ട്രിയും.