ജിഞ്ചര്‍ ലെമണ്‍ ദാഹത്തിനു മാത്രമല്ല ദഹനത്തിനും അത്യുത്തമം. ഇതാ പരീക്ഷിച്ചോളൂ...
ചേര്‍ക്കേണ്ടവ:
ഇഞ്ചി ഒരു കഷണം
നാരങ്ങ നീര് 2 നാരങ്ങയുടേത്
വെള്ളം ആവശ്യത്തിന്
പഞ്ചസാര പാകത്തിന്
ഉണ്ടാക്കുന്ന വിധം:
ഇഞ്ചി ചതച്ചെടുത്ത് അതിന്‍റെ നീരും നാരങ്ങാനീരും വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. തണുപ്പിന് വേണ്ടി വേണമെങ്കില്‍ ഐസ് കട്ടകളും ഇട്ട് ഉപയോഗിക്കാം.