Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൈരുവട

തൈരുവട
വടയില്‍ അല്‍പ്പമൊരു തമിഴ് സ്വാദായാലോ? ഇതാ തൈരുവട പരീക്ഷിക്കൂ...

ചേര്‍ക്കേണ്ടവ:

ഉഴുന്നുവട- നാല്
തൈര് - രണ്ട് കപ്പ്
കടലപ്പരിപ്പ്- 1 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് 3/4 ടീസ്പൂണ്‍
കടുക് ആവശ്യത്തിന്
കറിവേപ്പില ഒരു ചെറിയ തണ്ട്
മല്ലിയില അരിഞ്ഞത് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
എണ്ണ താളിക്കാന്‍ വേണ്ടത്

ഉണ്ടാക്കുന്ന വിധം:

എണ്ണ ചൂടാക്കി കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, കറീവേപ്പില, കടുക് എന്നിവ താളിക്കുക. തൈരു നന്നായി ഉടച്ച് പാകത്തിന് ഉപ്പുചേര്‍ത്ത്, അതിലേക്ക് താളിച്ച മിശ്രിതം ഒഴിക്കുക. തൈരുകൂട്ടിനു മേലെ മല്ലിയില വിതറി അതില്‍ വട മുക്കിവയ്ക്കുക. അല്‍പ്പനേരത്തിനു ശേഷം വിളമ്പാം.

Share this Story:

Follow Webdunia malayalam