പച്ചത്തക്കാളി മുട്ടത്തോരന്‍. ഊണിനു വ്യത്യസ്തമായൊരു മുട്ട വിഭവമാകും ഇത്. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാമെന്ന പ്രയോജനം വേറെയും.
ചേര്‍ക്കേണ്ടവ:
പച്ചത്തക്കാളിയുടെ കാമ്പ് 3 കപ്പ്
സവാള അരിഞ്ഞത് ഒന്ന്
പച്ചമുളക് ചെറുതായരിഞ്ഞത് നാല്
ഇഞ്ചി കൊത്തിയരിഞ്ഞത് 1 ടീസ്പൂണ്‍
തേങ്ങ ചിരകിയത് 3/4 കപ്പ്
മുട്ട മൂന്ന്
എണ്ണ 3 ടേബിള്‍ സ്പൂണ്‍
കടുക് 1/2 ടീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്
ഉപ്പ് പാകത്തിന്
ഉണ്ടാക്കുന്ന വിധം:
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ഇടുക. സവാളയും പച്ചമുളകും ഇഞ്ചിയും വഴറ്റി തക്കാളിയും ചേര്‍ത്ത് വഴറ്റുക. ചെറുതീയില്‍ തേങ്ങയും മുട്ടയും പാകത്തിനു ഉപ്പും ചേര്‍ത്ത് ചിക്കിയെടുക്കുക.