Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണ്ടി സലാഡ്‌

പിണ്ടി സലാഡ്‌
പിണ്ടിയുടെ ഗുണം പലര്‍ക്കും അറിയില്ല. പഴമക്കാരോട് ചോദിച്ചാല്‍ അറിയാം പിണ്ടിയുടെ മാഹാത്മ്യം. ഇതാ പിണ്ടി സലാഡ്

ചേര്‍ക്കേണ്ടവ:

കുനുകുനെ അരിഞ്ഞ പിണ്ടി - ഒന്നര കപ്പ്‌
പച്ചമുളക്‌ രണ്ട്
കറിവേപ്പില ഒരു തണ്ട്‌
തൈര്‌ ഒരു കപ്പ്‌
ഉപ്പ്‌ ആവശ്യത്തിന്‌
നാരങ്ങാനീര് - ഒരു നാരങ്ങയുടേത്

ഉണ്ടാക്കുന്ന വിധം:

പിണ്ടി കുനുകുനെ അരിഞ്ഞ് കഴുകി വേണമെങ്കില്‍ ഒന്ന് ആവികയറ്റിയെടുക്കാം. പകുതി വെന്ത അവസ്ഥയില്‍ പച്ചമുളക്‌, കറിവേപ്പില, തൈര്‌, ഉപ്പ്‌ എന്നീ ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച്‌ കുറച്ച്‌ നേരം വച്ചതിനു ശേഷം മീതെ നാരങ്ങാനീര് തൂകി വിളമ്പാം.

Share this Story:

Follow Webdunia malayalam