കട്ലറ്റ് ഉണ്ടാക്കുമ്പോള്‍ വ്യത്യസ്തത വേണം. നാലുമണിക്ക് ചായയോടൊപ്പം തീന്‍മേശയില്‍ നിരത്താന്‍ ഇതാ പൊട്ടറ്റൊ-എഗ്ഗ് കട്‌ലറ്റ്.
ചേര്‍ക്കേണ്ടവ:
മുട്ട - രണ്ട്
ഉരുളക്കിഴങ്ങ് ഇടത്തരം - രണ്ട്
റൊട്ടിപ്പൊടി ആവശ്യത്തിന്
മൈദ 1/2 കപ്പ്
മുട്ട പതപ്പിച്ചത് ഒന്ന്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പൊരിക്കാനുള്ളത്
പച്ചമുളക് - 2
മസാലപ്പൊടി - കാല്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം:
ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങിപ്പൊടിക്കുക. പച്ചമുളക് കുനുകുനെ അരിഞ്ഞതും കിഴങ്ങും ചേര്‍ത്ത് കുഴച്ച് മയപ്പെടുത്തുക. ഇതില്‍ ആവശ്യത്തിന് ഉപ്പും മസാലപ്പൊടിയും ചേര്‍ത്ത് ഇളക്കുക. പുഴുങ്ങി തോടുകളഞ്ഞ മുട്ട ഉരുളക്കിഴങ്ങ് മിശ്രിതം കൊണ്ട് പൊതിയുക. മുട്ട പാകത്തിന് ഉപ്പുചേര്‍ത്ത മൈദ മാവില്‍ മുക്കിയ ശേഷം റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുക്കുക. പതച്ചുവച്ച മുട്ടയി മുക്കി ഒന്നുകൂടി റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുക്കുക. തിളച്ച വെളിച്ചെണ്ണയില്‍ ബ്രൌണ്‍ നിറമാകുന്നതുവരെ പൊരിക്കുക. ചൂടോടെ വിളമ്പുക.