എറ്റവും എളുപ്പം ഉണ്ടാക്കാന്‍ കഴിയുന്ന വിഭവങ്ങളിലൊന്ന് ഓംലെറ്റ് തന്നെ. ഇതാ ഓംലെറ്റ് പുതുമയോടെ...
ചേര്‍ക്കേണ്ടവ:
മുട്ട 4 എണ്ണം
പാല് 2 സ്പൂണ്‍
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍
പച്ചമുളക് 8 എണ്ണം
തക്കാളി 4 എണ്ണം
ഇറച്ചി 100 ഗ്രാം
ഉണ്ടാക്കുന്ന വിധം:
ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച് പാലൊഴിക്കുക. പച്ചമുളക്, തക്കാളി, വേവിച്ച ഇറച്ചി ഇവ കൊത്തി അരിഞ്ഞ് മുട്ടയില്‍ ചേര്‍ക്കുക. ഒരു ദോശക്കല്ലില്‍ എണ്ണ ഒഴിച്ച് മുട്ട ദോശയ്ക്ക് പരത്തുന്നത് പോലെ പരത്തി ചുട്ടെടുക്കുക.