ചപ്പാത്തിയും അപ്പവും കഴിക്കാന്‍ ഒരുഗ്രന്‍ വിഭവം. റ്റൊമാറ്റോ സ്റ്റൂ...
ചേര്‍ക്കേണ്ടവ:
തക്കാളി 4 എണ്ണം
ഉരുളക്കിഴങ്ങ് 1 എണ്ണം
വെള്ളം 3 കപ്പ്
സവാള 2 എണ്ണം
പച്ചമുളക് 3 എണ്ണം
തേങ്ങാപ്പാല്‍ 1/2 കപ്പ്
എണ്ണ 4 ടേബിള്‍ സ്പൂണ്‍
മസാലപ്പൊടി പാകത്തിന്
കുരുമുളക് ഒരു ടേബിള്‍ സ്പൂണ്‍
മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
ഉണ്ടാക്കുന്ന വിധം:
എണ്ണ ചൂടാക്കി ഇതില്‍ മസാലപ്പൊടി, കുരുമുളക്, മുളകുപൊടി എന്നിവ ചേര്‍ത്തു വഴറ്റുക. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവ ചെറുതായി അരിഞ്ഞത് കൂടി ചേര്‍ത്തു ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. വഴറ്റിയ കൂട്ട് കുറച്ചു വെള്ളത്തില്‍ വേവിച്ച ശേഷം പാകത്തിനു വെന്തു ചാറു കുറുകിക്കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കി വാങ്ങുക.