Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതീക്ഷ നൽകി സെറോ സർവേ: 18 വയസ്സിന് മുകളിൽ പ്രായമുള്ള 82 ശതമാനത്തിലും ആന്റിബോഡി

പ്രതീക്ഷ നൽകി സെറോ സർവേ: 18 വയസ്സിന് മുകളിൽ പ്രായമുള്ള 82 ശതമാനത്തിലും ആന്റിബോഡി
, ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (20:45 IST)
വാക്‌സിനേഷനിൽ കേരളം മുന്നേറിയതിന്റെ പ്രതിഫലനവുമായി സെറോ സർവ്വേ ഫലം. സംസ്ഥാനത്തെ 18 വയസ്സിന് മുകളിലുള്ളവരിൽ 82 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യമുള്ളതായാണ് പഠനത്തിൽ കണ്ടെത്തിയത്. വാക്സിനേഷൻ സ്വീകരിക്കാത്ത 18 വയസ്സിന് താഴെയുള്ളവരിൽ 40 ശതമാനം പേർക്ക് മാത്രമേ സംസ്ഥാനത്ത് രോഗം വന്ന് പോയിട്ടുള്ളു.
 
സെറോ സർവ്വേയുടെ ഭാഗമായി സംസ്ഥാനത്തെ 30,000 പേരിൽ നിന്നായാണ് സാമ്പിളുകളെടുത്തത്. മേയ് മാസത്തിൽ ഐ.സി.എം.ആർ നടത്തിയ പഠനത്തിൽ ഇത് 42.7 ശതമാനമായിരുന്നു.  92.8 ശതമാനമാണ് സംസ്ഥാനത്ത് ഇപ്പോൾ വാക്സിനേഷൻ ആദ്യഡോസ് നിരക്ക്. 
 
 കുട്ടികളിൽ ആന്റിബൊഡി നിരക്ക് 40 ശതമാനമാണ്. ഇവർക്ക് വാക്‌സിൻ നൽകിയിട്ടില്ലാത്തതിനാൽ ഇത് രോഗം വന്ന് പോയതിലൂടെ ഉണ്ടായതെന്ന് വ്യക്തമാണ്. ഗർഭിണികൾ, തീരദേശ, ഗ്രാമീണ, നഗരമേഖലകൾ, ആദിവാസി വിഭാഗങ്ങൾ ഇങ്ങനെ തരംതിരിച്ച് സൂക്ഷമമായ വിശകലനം സെറോ സർവ്വേ റിപ്പോർട്ടിൽ നടക്കുകയാണ്. അതേസമയം വാക്‌സിനേഷന്റെ പാർശ്വഫലങ്ങളെ പറ്റിയും പഠിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷവറിലെ കുളി മുടി കൊഴിച്ചിലുണ്ടാക്കുമോ?