Publish Date: Fri, 28 Aug 2020 (14:20 IST)
Updated Date: Fri, 28 Aug 2020 (14:23 IST)
കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷം തന്നെ കൊണ്ടുവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എത്രയും വേഗം കൊവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തിക്കുമെന്നും മുന്‍പത്തേക്കാളും വലിയ കരുത്തരായി നാം തിരിച്ചുവരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
നിലവില്‍ അമേരിക്കയില്‍ വാക്‌സിന്റെ പരീക്ഷണം അവസാന ഘട്ടത്തിലാണെന്നും മെച്ചപ്പെട്ടതും സുരക്ഷിതവുമായ വാക്‌സിനാണ് വികസിപ്പിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ അമേരിക്കയ്ക്ക് നല്ലകാലങ്ങളായിരുന്നെന്നും വരാന്‍പോകുന്ന നാലു വര്‍ഷങ്ങളും ഇത്തരത്തിലായിരിക്കുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.