Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടുതല്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്ന് വിദഗ്ധര്‍

കൂടുതല്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്ന് വിദഗ്ധര്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 15 ഫെബ്രുവരി 2022 (15:28 IST)
കൂടുതല്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്ന് വിദഗ്ധര്‍. നിലവില്‍ ദക്ഷിണകൊറിയയില്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍ ഉള്ളവര്‍ക്ക് നാലാമത് ബൂസ്റ്റര്‍ ഡോസ് ഈമാസം മുതല്‍ നല്‍കുകയാണ്. കൂടാതെ പലരാജ്യങ്ങളും ബൂസ്റ്റര്‍ വാക്‌സിനെടുക്കാനുള്ള കാലാവധി മൂന്നുമാസമായി ചുരുക്കിയിട്ടുണ്ട്. 
 
നാലാമത്തെ ഡോസ് കൊവിഡിനെതിരെ ഫലപ്രദമാകില്ലെന്നാണ് ചില ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത് പ്രതിരോധ ശേഷിയെ അവതാളത്തിലാക്കുമെന്നും പറയുന്നു. ബൂസ്റ്റര്‍ ഡോസുകള്‍ അടുത്തടുത്ത് എടുക്കരുതെന്ന് യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയിലെ വിദഗ്ധര്‍ ഒരു വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാം തരംഗവും അവസാനത്തിലേക്ക്; കോവിഡ് മഹാമാരിക്ക് അന്ത്യമാകുന്നു, പ്രതീക്ഷകളോടെ രാജ്യം