ബ്രേക്ക് ദ ചെയിന്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്
വെള്ളി, 28 ഓഗസ്റ്റ് 2020 (08:56 IST)
ബ്രേക്ക് ദ ചെയിന്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ ലോകത്തേറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി മാറിയിരിക്കുന്നു. 75995 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 47,828 കേസുകളുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലുമായി താരതമ്യം ചെയ്യുമ്പോളാണ് ഇന്ത്യയിലെ സ്ഥിതി എത്ര ഗുരുതരമാണെന്ന് മനസ്സിലാവുക. മരണങ്ങള്‍ ഒരു ദിവസം ആയിരത്തില്‍ കൂടുതല്‍ ഉണ്ടാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1017 മരണങ്ങളാണ്.
 
ദക്ഷിണേന്ത്യയിലും രോഗവ്യാപനം കൂടുതല്‍ രൂക്ഷമാകുന്നു. കര്‍ണാടകയില്‍ കേസുകള്‍ മൂന്നു ലക്ഷം കവിഞ്ഞു. 5107 പേരാണ് അവിടെ മരണമടഞ്ഞത്. തമിഴ്‌നാടില്‍ കേസുകള്‍ ഏകദേശം 4 ലക്ഷമാവുകയും ഏതാണ്ട് 7000 പേര്‍ മരിക്കുകയും ചെയ്തു. ഈ സംസ്ഥാനങ്ങള്‍ തൊട്ടടുത്തായിട്ടും, അവയേക്കാള്‍ വളരെ കൂടിയ തോതില്‍ ജനസാന്ദ്രതയും വയോജനങ്ങളുടെ ജനസംഖ്യാനുപാതവും പ്രമേഹം ഹൃദ്രോഗം പോലുള്ള രോഗാവസ്ഥകളും ഉണ്ടായിരുന്നിട്ടും രോഗവ്യാപനവും മരണനിരക്കും നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ മികച്ച പ്രവര്‍ത്തനവും ജനങ്ങളുടെ സഹകരണവും കാരണമാണ്.
 
അകലം പാലിക്കുന്നതിനും, കൈകള്‍ നിരന്തരം ശുചിയാക്കുന്നതിനും, മാസ്‌കുകള്‍ ധരിക്കുന്നതിനും വിട്ടുവീഴ്ച ഉണ്ടാകാതിക്കാന്‍ ശ്രദ്ധിക്കണം. ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാവലയം ഒരുക്കണം. ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള പ്രദേശമായി കേരളത്തെ നിലനിര്‍ത്തിയേ തീരൂവെന്ന് നമ്മളെല്ലാവരും ദൃഢനിശ്ചയം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

കുടലിലെ സൂക്ഷ്മാണുക്കളുടെ ആവാസ വ്യവസ്ഥ തകരാറിലാണോ; പ്രതിരോധ ശേഷി മോശമാകും!

വിറ്റാമിന്‍ ഡിയുടെ കുറവ് പകര്‍ച്ചവ്യാധി പോലെ പടരുന്നു; മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്ക് കാരണമാകും

രാത്രിയില്‍ ഉറക്കം വരാതെ നിങ്ങള്‍ ഭ്രാന്തമായി പെരുമാറാറുണ്ടോ, ഇത് കഴിച്ചിട്ട് കിടന്നുനോക്കൂ!

മലിനമായ വെള്ളം കുടിക്കുമ്പോള്‍ ശരീരത്തില്‍ എന്ത് സംഭവിക്കും? ഇക്കാര്യങ്ങള്‍ അറിയണം

തയാമിന്റെ കുറവുണ്ടെങ്കില്‍ ബ്രെയിന്‍ ഫോഗ്, ഓര്‍മക്കുറവ്, കാഴ്ചപ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകും; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments