Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ഡൗണിൽ മാത്രം സ്വർണക്കടത്ത് പ്ലാൻ ചെയ്തത് 15 തവണ, പക്ഷേ രണ്ടാമത്തെ പാഴ്സൽ വന്നപ്പോൾ ആരോ ഒറ്റി

ലോക്ഡൗണിൽ മാത്രം സ്വർണക്കടത്ത് പ്ലാൻ ചെയ്തത് 15 തവണ, പക്ഷേ രണ്ടാമത്തെ പാഴ്സൽ വന്നപ്പോൾ ആരോ ഒറ്റി
, വെള്ളി, 28 ഓഗസ്റ്റ് 2020 (07:47 IST)
തിരുവനന്തപുരം: കൊവിഡ് ലോക്ഡൗൺ കാലത്ത് നയതന്ത്ര പാഴ്സലിന്റെ മറവിൽ സ്വർണം കടത്താൻ പദ്ധതിയിട്ടത് 15 തവണ. ഇതിനായുള്ള ആസുത്രണങ്ങൾ എല്ലാം പൂർത്തിയാക്കിയിരുന്നു. സ്വർണത്തിനായി കൂടുതൽ ആളുകളെ കണ്ണിചേർത്ത് വൻ തോതിൽ പണം സമാഹരിച്ച് ദുബായിൽ എത്തിയ്ക്കുകയും ചെയ്തു. എന്നാൽ ലോക്‌ഡൗണിൽ രണ്ടാമത്തെ പാഴ്സൽ തിരുവനന്തപുരത്ത് എത്തിയതോടെ ആരോ ഒറ്റുകയായിരുന്നു എന്ന് ഫൈസൽ ഫരീദ് മൊഴി നൽകിയതായാണ് വിവരം.
 
കൂടുതൽ പേരെ പങ്കാളികളാക്കിയതാണ് വിവരങ്ങൾ ചോരാൻ കാരണമായത് എന്ന് ചില പ്രതികൾ മൊഴി നൽകിയതായും റിപ്പോർട്ടുകൾ ഉണ്ട്. അവസാനം രണ്ട് തവണ അയച്ച പാഴ്സൽ മാത്രമാണ് തന്റെ പേരിൽ അയച്ചത് എന്നാണ് ഫൈസൽ ഫരീദ് മൊഴി നൽകിയിരിയ്കുന്നത്. കെ ടി റമീസ്, റബിൻസ് ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ ലോക്‌ഡൗണിന് മുൻപ് 19 തവണ സ്വർണം കടത്തിയതിന്റെ തെളിവുകൾ അന്വേഷണ ഏജസികൾക്ക് ലഭിച്ചിട്ടുണ്ട്.
 
യുഎഇ പൗരൻമാരായ ദാവൂദ്, ഹാഷിം എന്നിവരുടെ പേരിലും ബംഗാൾ സ്വദേശിയായ മുഹമ്മദിന്റെ പേരിലും പ്രതികൽ നയതന്ത്ര പാനലിലൂടെ സ്വർണ കടത്തിയിട്ടുണ്ട്. ദാവൂദിന്റെ പേരിൽ 14 തവണയും, ഹാഷിമിന്റെ പേരിൽ ഒരു തവണയും, മുഹമ്മദിന്റെ പേരിൽ 4 തവണയും സ്വർണം കൊണ്ടുവന്നു. രാജ്യത്തെ മറ്റു വിമാനത്താവളങ്ങൾ വഴിയും സ്വർണം കടത്തിയിരുന്നുവെങ്കിലും തിരുവനന്തപുരം വഴി കടത്താനാണ് ദുബായിലെ സംഘം കൂടുതൽ താൽപര്യപ്പെട്ടിരുന്നത് എന്നും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രകൃതിമാതാവിനുള്ള ഉചിതമായ ആദരമര്‍പ്പിക്കലാണ് പ്രകൃതി വന്ദൻ പരിപാടിയെന്ന് പ്രധാനമന്ത്രി