ഭാരത് ബയോടെക്കിൻ്റെ നേസൽ വാക്സിന് കേന്ദ്ര സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (CDSCO) അനുമതി നൽകി. ഇന്ത്യയിൽ ആദ്യമായാണ് കോവിഡ് പ്രതിരോധത്തിന് നേസൽ വാക്സിൻ അനുമതി ലഭിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് വാക്സിന് ക്ലിനിക്കൽ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചത്. അതിന് ശേഷം ജൂൺ 19ഓടെ അന്തിമ ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു.4000 പേരിലായിരുന്നു പരീക്ഷണം നടത്തിയത്. വാക്സിന് പാർശ്വഫലങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അനുമതി നൽകിയത്.