Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈന കണക്കുകൾ മറയ്ക്കുന്നു, ലോകാരോഗ്യ സംഘടനയ്ക്ക് വിവരങ്ങൾ നൽകുന്നില്ലെന്ന് ആരോപണം

ചൈന കണക്കുകൾ മറയ്ക്കുന്നു, ലോകാരോഗ്യ സംഘടനയ്ക്ക് വിവരങ്ങൾ നൽകുന്നില്ലെന്ന് ആരോപണം
, വെള്ളി, 23 ഡിസം‌ബര്‍ 2022 (14:20 IST)
ചൈന കൊവിഡ് കണക്കുകൾ മറച്ചുവെയ്ക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടനയ്ക്ക് കണക്കുകൾ കൈമാറുന്നില്ലെന്നും റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ചൈനയിൽ ഓരോ ദിവസവും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഡിസംബർ 4ന് പ്രതിദിനം 28,859 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 3 വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിലെ പ്രതിദിന കൊവിഡ് കണക്ക് ഇത്രയും ഉയരുന്നത്.
 
എന്നാൽ ഡിസംബർ 4ന് ശേഷം ചൈനയിൽ നിന്നും വിവരങ്ങൾ ലോകാരോഗ്യസംഘടനയ്ക്ക് ലഭിച്ചിട്ടില്ല. ചൈനയിൽ കണ്ടെത്തിയ ബിഎഫ് 7 വകഭേദം ലോകമെങ്ങും വ്യാപിക്കുകയാണ്. ഈ അവസരത്തിൽ ബിഎഫ് 7 ന്റെ ആഘാതം പൂർണതോതിൽ അറിയണമെങ്കിൽ ചൈനയിലെ കണക്കുകൾ ലഭിച്ചേ പറ്റൂ. ഈ അവസരത്തിൽ ചൈന കണക്കുകൾ മൂടി വയ്ക്കാൻ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണെന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറുംവയറ്റില്‍ സവോള കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയാമോ