ചൈനയിലെ വുഹാനില്‍ നിന്ന് പുതിയ മുന്നറിയിപ്പ്; വരുന്നു 'നിയോകോവ്' വൈറസ്; അതിമാരകമെന്ന് ഗവേഷകര്‍

Webdunia
വെള്ളി, 28 ജനുവരി 2022 (14:54 IST)
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' എന്ന പുതിയ ഇനം കൊറോണ വൈറസ് അതിമാരകശേഷിയുള്ളതാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. 
 
നിയോകോവ് പുതിയ വൈറസല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012 ലും 2015 ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, ഭാവിയില്‍ നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180 കോവും മനുഷ്യരെ ബാധിച്ചേക്കാമെന്നാണ് കണ്ടെത്തല്‍. 
 
നിലവില്‍ മൃഗങ്ങളെ മാത്രമാണ് ഈ വൈറസ് ബാധിക്കുന്നതെങ്കിലും മനുഷ്യകോശങ്ങളിലേക്കും കടന്നുകയറാന്‍ സാധ്യതയുണ്ട്. ഒറ്റ രൂപാന്തരണം കൂടി ഉണ്ടെങ്കില്‍ മനുഷ്യകോശങ്ങളിലേക്കും എത്താമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മനുഷ്യരില്‍ ഈ വൈറസ് ബാധിച്ചാല്‍ മൂന്നിലൊരാള്‍ക്ക് മരണം വരെ സംഭവിക്കാമെന്നാണ് വിലയിരുത്തല്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചില കുട്ടികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഗണിതത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്

ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും 60-80% വൃക്കകളുടെ പ്രവര്‍ത്തനവും നഷ്ടപ്പെട്ടേക്കാം, ഇക്കാര്യങ്ങള്‍ അറിയണം

അധോവായുവിന്റെ അളവ് നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് അടിവസ്ത്രങ്ങള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

യൂറോപ്യന്മാര്‍ക്ക് മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണ്; കാരണം ഇതാണ്

ചൂയിങ് ഗം ദീർഘനേരം ചവയ്ക്കുന്നവരാണോ നിങ്ങൾ, പ്രശ്നങ്ങൾ പിന്നാലെ വരും

അടുത്ത ലേഖനം
Show comments