Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിയന്ത്രണം കടുപ്പിക്കും; കണ്ടെയ്ന്‍മെന്റ് സോണുകളും ലോക്ക്ഡൗണും വീണ്ടും

പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിയന്ത്രണം കടുപ്പിക്കും; കണ്ടെയ്ന്‍മെന്റ് സോണുകളും ലോക്ക്ഡൗണും വീണ്ടും
, വ്യാഴം, 27 ജനുവരി 2022 (11:15 IST)
കോവിഡ് മൂന്നാം തരംഗം ശക്തമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ കടുപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പഞ്ചായത്ത് തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. കോവിഡ് അവലോകന യോഗത്തില്‍ ഇക്കാര്യത്തെ കുറിച്ച് അന്തിമ തീരുമാനമെടുക്കും. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ച് പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ ഗുണം ചെയ്യുമെന്നാണ് മന്ത്രിസഭായോഗം വിലയിരുത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2017 ന് ശേഷം ആ ഫോണുകള്‍ ദിലീപ് മാറ്റി; അന്വേഷണസംഘം ചോദിച്ചിട്ടും ഫോണ്‍ കൊടുക്കാതെ നടന്‍, ഒളിച്ചുകളി തുടരുന്നു