‘ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ വഴി ഗവിയിലേക്ക് ആരും വരണ്ട, അടച്ചിടുന്നു’; അറിയിപ്പ്

ചിപ്പി പീലിപ്പോസ്
ചൊവ്വ, 10 മാര്‍ച്ച് 2020 (17:52 IST)
സംസ്ഥാനത്ത് കൊറോണ വൈറസ് കൂടുതൽ ആളുകളിലേക്ക് പടർന്നതിന്റെ പശ്ചാത്തലത്തിൽ ടൂറിസം വകുപ്പിനും സർക്കാരിന്റെ നിർദേശം. ആളുകൾ കൂടുന്ന സാഹചര്യം ഒഴിവാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ആങ്ങമൂഴി കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് പോകുന്ന വിനോഡ സഞ്ചാരികൾക്ക് പുതിയ അറിയിപ്പ്. 
 
ഈ വഴിയുള്ള യാത്ര താൽക്കാലികമായി നിർത്തിവെച്ചതായി ഗൂഡ്രിക്കൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ച് കഴിഞ്ഞു. ‘പത്തനം‌തിട്ട ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആങ്ങമൂഴി കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു‘.
 
കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഏഴാം ക്ലാസ് വരെ അവധി നൽകാൻ മന്ത്രിസഭാ തീരുമാനമായിട്ടുണ്ട്. അങ്കണവാടികൾക്കും ബാധകമാണ് ഈ തീരുമാനം. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. ഈ മാസം മുഴുവൻ ബാധമകാണ് ഈ നിയന്ത്രണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

മറവിരോഗവും കേള്‍വിക്കുറവും തമ്മില്‍ ബന്ധമുണ്ട്, ഇക്കാര്യങ്ങള്‍ അറിയണം

പുരുഷന്മാരിൽ ഹൃദ്രോഗസാധ്യത സ്ത്രീകളേക്കാൾ നേരത്തെയെന്ന് പഠനം

രാവിലെ ഉണരുമ്പോള്‍ കണ്ണിനു താഴെ വീക്കം കാണുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ മാറ്റം പോലും വലിയ വ്യത്യാസം ഉണ്ടാക്കും; എത്ര അളവില്‍ ഉപ്പ് കഴിക്കുന്നതാണ് സുരക്ഷിതമെന്നറിയാമോ

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments