Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ 2 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, രോഗബാധിതർ 8 ആയി; ഇനിയും വർധിക്കാൻ സാധ്യത

കേരളത്തിൽ 2 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, രോഗബാധിതർ 8 ആയി; ഇനിയും വർധിക്കാൻ സാധ്യത

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 10 മാര്‍ച്ച് 2020 (12:26 IST)
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നും വന്നവരുടെ കുടുംബസുഹൃത്തുക്കൾക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനം‌തിട്ടയിലാണ് ഇവർ നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ് ഇവർ രണ്ട് പേരും. 
 
ഇതോടെ പത്തനം‌തിട്ടയിൽ ഏഴ് പേർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന കുട്ടിയുൾപ്പെടെ എട്ട് പേരാണ് സംസ്ഥാനത്ത് കൊറോണയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ മാതാപിതാക്കളുടെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. കുട്ടിയുടെ അച്ഛനും അമ്മയും ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.
 
ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 48 ആയി ഉയർന്നു. കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഏഴാം ക്ലാസ് വരെ അവധി നൽകാൻ മന്ത്രിസഭാ തീരുമാനമായിട്ടുണ്ട്. അങ്കണവാടികൾക്കും ബാധകമാണ് ഈ തീരുമാനം. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖത്തെ ചുളിവുകളാണോ പ്രശ്നം ? പരിഹാരം അടുക്കളയിൽ തന്നെയുണ്ട് !