Webdunia - Bharat's app for daily news and videos

Install App

‘വിസയുടെ ബാക്കി പണം നല്‍കാതെ നാട്ടിലേക്ക് അയക്കില്ല' - ഇറാനിൽ കുടുങ്ങിയവരെ ഭീഷണിപ്പെടുത്തി സ്പോൺ‌സർ, ഇടപെട്ട് മുഖ്യമന്ത്രി

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 2 മാര്‍ച്ച് 2020 (15:16 IST)
കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുകയാണ്. കൊറോണ പടർന്നു പിടിക്കുന്നതിനാൽ ഇതിന്റെ സുരക്ഷാ നടപടി ക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിൽ കുടുങ്ങിയിരിക്കുന്നത് 17 മലയാളികളാണ്. വിസയുടെ ബാക്കി പണം നല്‍കാതെ നാട്ടിലേക്ക് അയക്കില്ലെന്ന് സ്പോൺസർമാർ ഭീഷണിപ്പെടുത്തിയതായി ഇറാനിൽ കുടുങ്ങിയ മലയാളികൾ പറയുന്നു. 
 
വെള്ളവും ഭക്ഷണവും നല്‍കില്ലെന്നും മൊബൈല്‍ ബന്ധം വിച്ഛേദിക്കുമെന്ന് സ്‍പോണ്‍സര്‍ ഭീഷണിപ്പെടുത്തയതായും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. നാട്ടിലേക്ക് തിരിച്ചെത്താനാകാതെ ഇറാനിൽ കുടുങ്ങിയത് തിരുവനന്തപുരത്ത് നിന്നുള്ള മത്സ്യതൊഴിലാളികളാണ്. മത്സ്യബന്ധന വിസയിൽ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് കുടുങ്ങിയത്. പൊഴിയൂർ, വിഴിഞ്ഞം , മരിയനാട് എന്നിവടങ്ങളിൽ നിന്നുമുള്ളവരാണ് ഇറാനിലുള്ളത്.
 
ഇറാനിലെ അസലൂരിലെ മുറിയിലാണ് ഇപ്പോഴുള്ളതെന്ന് മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു.  ശേഖരിച്ച് വച്ചിരുന്ന ആഹാരസാധനങ്ങളും കഴിഞ്ഞു. ഇനി എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.
 
അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ സഹായിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ നോർക്കയ്ക്ക് കേരള സർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nipah Death: പാലക്കാട് നിപ ബാധിച്ച് മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം, സമ്പർക്കത്തിൽ വന്നവർ ക്വാറൻ്റൈനിൽ പോകണമെന്ന് നിർദേശം

തമിഴ്‌നാട്ടില്‍ ഡീസൽ കൊണ്ടുപോയ ചരക്ക് ട്രെയിനിന് തീപിടിച്ചു; അപകടം തിരുവള്ളൂർ സ്റ്റേഷന് സമീപം (വീഡിയോ)

Rain Alert: കാലവർഷം വീണ്ടും ശക്തം; ബുധനാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെർട്ടിഗോ എന്നാൽ വെറും തലക്കറക്കമല്ല, രോഗമല്ല, രോഗലക്ഷണം: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഇന്ത്യയില്‍ കുടല്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കാരണം ഇതാണ്

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാൻ ചെയ്യേണ്ടത്

ബ്ലാഡര്‍ സ്പാസം എന്താണെന്നറിയാമോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

40വയസിന് മുന്‍പ് ഈ അഞ്ച് ദുശീലങ്ങള്‍ നിങ്ങള്‍ ഉപേക്ഷിക്കണം; കാര്‍ഡിയോളജിസ്റ്റ് പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments