Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിക്കൻ വിലയിൽ വൻ ഇടിവ്, കോഴിയും കൊറോണയും തമ്മിലെന്ത് ബന്ധം?

ചിക്കൻ വിലയിൽ വൻ ഇടിവ്, കോഴിയും കൊറോണയും തമ്മിലെന്ത് ബന്ധം?

ചിപ്പി പീലിപ്പോസ്

, ഞായര്‍, 1 മാര്‍ച്ച് 2020 (15:29 IST)
ലോകമെങ്ങും കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്. കോഴിയിറച്ചി വൈറസ് ബാധയ്ക്ക് കാരണമാകുമെന്ന പ്രചാരണത്തെ തുടർന്ന് കോഴിയിറച്ചിക്ക് വമ്പൻ വിലക്കുറവ്. കോഴി വിപണിക്ക് വൻ ഇടിവ്. വിലയിൽ 70% വരെയും വിൽപനയിൽ 50% വരെയും ഇടിവുണ്ടായതായി ഗോദ്റെജ് അഗ്രോവെറ്റ് കമ്പനി അറിയിച്ചു.
 
കിലോക്ക് 70 മുതൽ 85 വരെയാണ് ഇപ്പോൾ വില. നേരത്തേ 100 -120 ആയിരുന്നു കിലോഗ്രാമിന്. കൊറോണ വൈറസിനെ തുടർന്നുണ്ടായ വ്യാജ പ്രചരണമാണ് ചിക്കന് വില കുറയാൻ ഉള്ള ഒരു കാരണം. വേനൽച്ചൂട് ആണ് മറ്റൊരു പ്രധാന കാരണം.
 
അതേസമയം കേരളത്തിലേക്ക് ഇറച്ചിക്കോഴികൾ എത്തുന്ന തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം കോഴിയുടെ വിപണി വില കിലോഗ്രാമിന് 50-55 രൂപയായി കുറഞ്ഞിരുന്നു. ഇതും കേരളത്തിലെ വിൽപ്പനയെ ബാധിച്ചിട്ടുണ്ട്. കോഴിയിൽ നിന്നാണ് കൊറോണ പടരുന്നതെന്ന വ്യാജ പ്രചരണം ശക്തമായുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിർഭയ കേസ്; വധശിക്ഷ ഇനിയും നീളാൻ സാധ്യത, പതിനെട്ട് അടവും പയറ്റി പ്രതികൾ