കൊറോണ; മരണം 2118, വൈറസ് വ്യാപിക്കുന്നത് കുറയുന്നതായി ചൈന

ചിപ്പി പീലിപ്പോസ്
വെള്ളി, 21 ഫെബ്രുവരി 2020 (09:09 IST)
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2118 കടന്നു. ഹുബൈ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം 114 പേര്‍ കൂടി മരിച്ചതിനു പിന്നാലെയാണിത്. ഇറാനിലും ജപ്പാനിലും രണ്ടുപേർ വീതവും ദക്ഷിണകൊറിയയിലും ഹോങ്‌ കോങ്ങിലും ഓരോപേർ വീതവും മരിച്ചു. ഇതോടെ ലോകത്ത് ഒട്ടാകെ  കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74,576 കടന്നു. 
 
ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനാണ് മരണസംഖ്യ പുറത്തുവിട്ടത്. ചൈനയിൽ വൈറസ് വ്യാപനം കുറയുന്നതായി ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ അവകാശപ്പെട്ടു. ജപ്പാനിൽ തടഞ്ഞിട്ട കപ്പലിൽ വൈറസ് പടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേർ ബുധനാഴ്ച മരിച്ചു. 
 
കപ്പലിലുണ്ടായിരുന്ന 3700 പേരിൽ 634 പേരിലാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. വൈറസ് ബാധയില്ലാത്തവരെ 14 ദിവസത്തെ നിരീക്ഷണത്തിനുശേഷം ബുധനാഴ്ച വിട്ടയച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെര്‍ണിയ ലക്ഷണങ്ങള്‍ അവഗണിക്കാന്‍ പാടില്ല; ഇക്കാര്യങ്ങള്‍ അറിയണം

ഇരുന്നതിനുശേഷം എഴുന്നേല്‍ക്കാന്‍ പാടുപെടുന്നത് എന്തുകൊണ്ട്: അപൂര്‍വമായ നാഡീ വൈകല്യത്തെക്കുറിച്ച് അറിയണം

കൗമാരകാലത്ത് അനുഭവിക്കുന്ന ഏകാന്തത ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം!

ഇന്ത്യയിലെ സ്തനാര്‍ബുദത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍: ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു!

മഞ്ഞുകാലത്ത് സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നു; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments