Publish Date: Mon, 16 Mar 2020 (17:01 IST)
Updated Date: Mon, 16 Mar 2020 (17:06 IST)
കൊറോണ വൈറസ് ഭീതിയില്‍ ലോകം അമരുമ്പോള്‍ വ്യത്യസ്തമായ രീതിയില്‍ ഒരു വിവാഹം. സൌദിയിലുള്ള യുവാവ് തെലങ്കാനയിലുള്ള യുവതിയെ ഓണ്‍ലൈനില്‍ വിവാഹം കഴിച്ചു.
യാത്രചെയ്യാനുള്ള വിലക്കുകള്‍ കാരണം സൌദിയിലുള്ള വരന് തെലങ്കാനയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബന്ധുക്കളെല്ലാം ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. വിവാഹം ഓണ്‍ലൈനാക്കുക !
ഞായറാഴ്‌ച രാത്രി ആ ചടങ്ങ് മംഗളകരമായി നടന്നു. ഈ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.