Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകളുമായി എ കെ ജിയുടെയും നായനാരുടെയും കുടുംബങ്ങള്‍, രുഗ്‌മിണി ടീച്ചറുടെ താലിമാലയും നല്‍കി

ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകളുമായി എ കെ ജിയുടെയും നായനാരുടെയും കുടുംബങ്ങള്‍, രുഗ്‌മിണി ടീച്ചറുടെ താലിമാലയും നല്‍കി

ജോര്‍ജി സാം

തിരുവനന്തപുരം , വെള്ളി, 15 മെയ് 2020 (11:51 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നവരിൽ ഈ നാടിന്റെ നായകരായി നിന്നവരുടെ കുടുംബാംഗങ്ങളുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എകെജിയുടെ മകൾ ലൈല, ഇ കെ നായനാരുടെ പത്നി ശാരദ ടീച്ചർ തുടങ്ങിയവർ സംഭാവന നൽകിയിട്ടുണ്ട്.
 
ദുരിതാശ്വാസനിധിയിലേക്കുള്ള മറ്റു സംഭാവനകൾ ഇപ്രകാരമാണ്: റെജിസ്റ്റേർഡ് മെറ്റൽ ക്രഷർ യൂണിറ്റ് ഓണേഴ്സ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റും പത്തനംതിട്ട ക്വാറി ഓണേഴ്സ് അസോസിയേഷനും ചേർന്ന് 1,10,50,000 രൂപ, വിശാല കൊച്ചി വികസന അതോറിറ്റി 1 കോടി. കേരള ഗവ. കോളേജ് റിട്ടയേർഡ് ടീച്ചേഴ്സ് വെൽഫയർ അസോസിയേഷൻ 26,75,500 രൂപ. തൃശൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ മുൻകാല എസ്എഫ്ഐ പ്രവർത്തകർ 13 ലക്ഷം രൂപ. യുകെയിലെ കലാസാംസ്‌കാരിക സംഘടന സമീക്ഷ 14,612 പൗണ്ട് 11 പെൻസ്.
 
ആലപ്പുഴയിലെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിനുവേണ്ടി മാനേജിങ് ട്രസ്റ്റി സുഭദ്ര രവി കരുണാകരൻ 25 ലക്ഷം രൂപ. തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്ക് 13,24,492 രൂപ.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ താഴേതട്ടിൽ പ്രവർത്തനം നടത്തിവരുന്ന ആശ വർക്കർമാരുടെ സംഘടന കേരള സ്റ്റേറ്റ് ആശ വർക്കേഴ്സ് ഫെഡറേഷൻ 11,12,700 രൂപ. സാംസ്‌കാരിക വകുപ്പിൻറെ വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്‍‌മാരും ജില്ലാ കോ-ഓർഡിനേറ്റർമാരും എറണാകുളം, തൃശൂർ ജില്ലയിലെ കലാകാരന്‍‌മാരും ചേർന്ന് 11,82,491 രൂപ.
 
കേരള ഹൈകോർട്ട് എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റി 10 ലക്ഷം. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ നടത്തുന്ന ബഡ്സ് സ്‌കൂളുകളിലേയും ബഡ്സ് റീഹാബിലിറ്റേഷൻ സെൻററുകളിലെയും അധ്യാപകരും ജീവനക്കാരും 4,17,900 രൂപ. തലശ്ശേരി അണ്ടലൂർ കാവ് ആദ്യ ഗഡു 1 ലക്ഷം രൂപ. അന്തരിച്ച സാഹിത്യകാരി വി വി രുഗ്മിണി ടീച്ചറുടെ മൂന്നേ മുക്കാൽ പവൻ വരുന്ന താലിമാലയും മക്കൾ കൈമാറി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പല്ലികളെ വിട്ടിൽനിന്നും അകറ്റിനിർത്തണോ ? ഈ വിദ്യകൾ നിങ്ങളെ സഹായിയ്ക്കും