Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

കൊ‌വാക്‌സിൻ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമെന്ന് പഠനം

കൊവാക്‌സിൻ
, വെള്ളി, 12 നവം‌ബര്‍ 2021 (13:00 IST)
ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ ലക്ഷണങ്ങളോടെയുള്ള കോവിഡിനെതിരേ 77.8% ശതമാനം ഫലപ്രദമെന്ന് പഠനം. നിര്‍ജീവമാക്കിയ വൈറസ് ഉപയോഗിച്ചുളള സാങ്കേതികതയാണ് കോവാക്‌സിനില്‍ ഉപയോഗിച്ചിരിക്കുന്നത്. വാക്‌സിന്‍ കുത്തിവെപ്പ് കഴിഞ്ഞ് ഇത് ശരീരത്തിൽ ശക്തമായ ആന്റി ബോഡി പ്രതികരണം ഉണ്ടാക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.
 
നവംബര്‍ 2020- മെയ് 2021 കാലയളവിനുള്ളില്‍ 18-97 വയസ്സ് പ്രായമുള്ള കാല്‍ ലക്ഷത്തോളം ആളുകളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണത്തില്‍ വാക്‌സിന്‍ ഉപയോഗിച്ചതിലൂടെയുള്ള മരണമോ പ്രതികൂല ഫലങ്ങളോ ഉണ്ടായിട്ടില്ലെന്നും പഠനത്തിൽ പറയുന്നു.ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് വാക്‌സിന്റെ ഫലപ്രാപ്തി പരിശോധിക്കാനുള്ള പഠനം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ കൊവിഡ് കേസുകളില്‍ മൂന്നില്‍ രണ്ടും യൂറോപ്പില്‍