Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് മാരകരോഗമല്ല, പ്രഖ്യാപനവുമായി ഡെൻമാർക്ക്, നിയന്ത്രണങ്ങൾ കുറച്ചു

കൊവിഡ് മാരകരോഗമല്ല, പ്രഖ്യാപനവുമായി ഡെൻമാർക്ക്, നിയന്ത്രണങ്ങൾ കുറച്ചു
, ബുധന്‍, 2 ഫെബ്രുവരി 2022 (15:12 IST)
കൊവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളയാൻ തീരുമാനിച്ച് ഡെൻമാർക്ക്. കോവിഡ് ഒരു മാരക രോഗമല്ലെന്നാണ് ഡെൻമാർക്കിന്റെ വാദം. ഒമിക്രോൺ വകഭേദം കുതിച്ചുയരുമ്പോഴും ഉയർന്ന വാക്‌സിനേഷൻ നിരക്കുണ്ട് എന്നതാണ് നീക്കത്തിന് കാരണമായി ഡെൻമാർക്ക് പറയുന്നത്.ആശുപത്രിയിലെത്തുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. 
 
അതേസമയം നിയന്ത്രണങ്ങളോട് പൂർണമായും യാത്ര പറയാൻ സമയമായിട്ടില്ലെന്നും പുതിയ വൈറസ് ബാധ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും ഡെൻമാർക്ക് പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ കൊവിഡ് നിയന്ത്രണങ്ങൾ എടുത്തുകളയുകയാണെന്ന് ബ്രിട്ടൺ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഫിൻലൻഡ്, അയർലൻഡ്, സെർബിയ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് ‌നൽകിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷുഗര്‍ കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ഇവയാണ്