Webdunia - Bharat's app for daily news and videos

Install App

കൊവിഡ്: വയനാട്ടില്‍ നിരീക്ഷണത്തിലിരുന്ന 758 പേര്‍ നിരീക്ഷണ കാലവധി പൂര്‍ത്തിയാക്കി

സുബിന്‍ ജോഷി
വെള്ളി, 17 ഏപ്രില്‍ 2020 (21:01 IST)
കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ 758 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 8787 ആയി. കോവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 250 ആളുകളുടെ സാമ്പിളുകളില്‍ 229 എണ്ണത്തിന്റെ ഫലം ലഭിച്ചു. പരിശോധനയ്ക്ക് അയച്ച 20 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
 
അതേസമയം രാജ്യത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ വയനാട് ജില്ല ഉള്‍പ്പെട്ടതില്‍ അവ്യക്തത ഉണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു. ഇതിന്റെ മാനദണ്ഡം എന്താണെന്നും നിലവില്‍ ജില്ലയില്‍ ഒരാള്‍ക്കുമാത്രമാണ് കൊവിഡ് ബാധയുള്ളതെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. രാജ്യത്തെ 170 ഹോട്ട്‌സ്‌പോട്ടുകളില്‍ കേരളത്തില്‍ നിന്ന് 7ജില്ലകളാണുള്ളത്. കാസര്‍കോട്, കണ്ണൂര്‍ എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനം തിട്ട, വയനാട് എന്നീ ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഈ പ്രശസ്തമായ മരുന്ന് നിങ്ങളും കഴിക്കാറുണ്ടോ? കഴിക്കരുത്, സര്‍ക്കാര്‍ മുന്നറിയിപ്പ്

മഴക്കാലത്തെ തൊണ്ടവേദന; പ്രതിവിധി വീട്ടില്‍ തന്നെയുണ്ട്

നിങ്ങളെ കണ്ടാല്‍ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വളരെ കൂടുതലാണെന്ന് തോന്നിപ്പിക്കുമോ, കാരണം ഈ ശീലങ്ങള്‍

ഇന്ത്യയില്‍ മാത്രം ഓരോ വര്‍ഷവും ഒരു ദശലക്ഷം പേര്‍ക്ക് ബോഡി ഡിസ്‌മോര്‍ഫിയ കണ്ടെത്തുന്നു, സെലിബ്രിറ്റികളെ ബാധിക്കുന്ന രോഗം!

What is HPV Vaccine: എന്താണ് എച്ച്പിവി വാക്‌സിന്‍ ?

അടുത്ത ലേഖനം
Show comments