വിദേശത്തുനിന്നെത്തിയ വ്യക്തിക്ക് 27 ദിവസത്തിനുശേഷം കൊറോണ, ‘14 ദിവസം ക്വാറന്‍റൈന്‍’ ചോദ്യം ചെയ്യപ്പെടുന്നു

ഗേളി ഇമ്മാനുവല്‍
ബുധന്‍, 15 ഏപ്രില്‍ 2020 (15:18 IST)
വിദേശത്തുനിന്നെത്തിയ യുവാവിന് 27 ദിവസത്തിനു ശേഷം കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് എടച്ചേരി സ്വദേശിയായ 35കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ലോകാരോഗ്യ സംഘടനയുടെ 14 ദിവസത്തെ നിരീക്ഷണമെന്ന നിര്‍ദേശം പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ കേരളത്തിന്റെ 28 ദിവസത്തെ നിരീക്ഷണമെന്ന നിര്‍ദേശം ശരിവയ്ക്കുകയുമാണിത്.
 
ഇന്ത്യയില്‍ കേരളം ഒഴിച്ചുള്ള മറ്റ് സംസ്ഥാനങ്ങള്‍ 14 ദിവസത്തെ നിരീക്ഷണമെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമാണ് പിന്തുടരുന്നത്. ഇപ്പോള്‍ രോഗം സ്ഥരീകരിച്ച ഇയാള്‍ ദുബായിയില്‍ നിന്നെത്തി മാര്‍ച്ച് 18 മുതല്‍ നിരീക്ഷണത്തിലായിരുന്നു. നേരത്തേ 40കാരനായ കണ്ണൂര്‍ സ്വദേശിക്ക് 26 ദിവസത്തിനു ശേഷവും പാലക്കാട്ടുകാരനായ വ്യക്തിക്ക് 23 ദിവസത്തിനു ശേഷവും കൊറോണ സ്ഥിരീകരിച്ചിരുന്നു. 
 
സാധാരണയായി കൊവിഡ് ബാധിക്കുന്നവരില്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുമെന്നുമാത്രമേ നിലവിലെ സാഹചര്യത്തില്‍ പറയാന്‍ സാധിക്കുകയുള്ളൂ. കുറഞ്ഞ കേസുകളില്‍ ഇന്‍ക്യൂബേഷന്‍ പിരീഡ് 28 ദിവസം വരെയാകാം. ഒരു ശതമാനം കേസുകളില്‍ 31 ദിവസം വരെയും ആകാമെന്നാണ് പുതിയ വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

3.7 ലക്ഷം രൂപ വിലയുള്ള പുതിയ കാന്‍സര്‍ കുത്തിവയ്പ്പ് ആരംഭിച്ച് ഇന്ത്യ; വില കൂടാന്‍ കാരണം ഇതാണ്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments