Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുകെയിൽ 20 ലക്ഷം പേർ തൊഴിൽ രഹിതരാകും, വരാനിരിക്കുന്നത് കഠിനമായ പ്രതിസന്ധി

യുകെയിൽ 20 ലക്ഷം പേർ തൊഴിൽ രഹിതരാകും, വരാനിരിക്കുന്നത് കഠിനമായ പ്രതിസന്ധി
, ബുധന്‍, 15 ഏപ്രില്‍ 2020 (14:14 IST)
കൊവിഡ് പ്രതിസന്ധി യുകെയുടെ സമ്പദ്‌ഘടനയെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ദേശീയ ട്രഷറിയായ എക്സ്ചെക്കറിന്റെ ചാൻസെലർ ഋഷി സുനാക്. ഈ സാമ്പത്തികപാദത്തിൽ വളർച്ച കുറയുമെന്നും 20 ലക്ഷം ആളുകളോളം തൊഴിൽരഹിതർ ആവുമെന്നുമാണ് ഋഷി സുനാക് പറയുന്നത്.
 
അടുത്ത മൂന്നുമാസം യു.കെയുടെ ജിഡിപി 35 ശതമാനം ഇടിയുമെന്നും തൊഴിലില്ലായ്മ നിരക്ക് 10 ശതമാനം വർധിക്കുമെന്നും സാമ്പത്തിക വിദഗ്‌ധർ പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുനാകിന്റെ പ്രസ്താവന.ഇപ്പോൾ യു.കെ ഒരു പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് കടന്നുപോകുന്നത്. ഇതിലും വലുത് ഭാവിയിൽ വരാനിരിക്കുന്നുവെന്നും സുനാക് മുന്നറിയിപ്പ് നൽകി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പന്തീരാങ്കാവിലെ ബ്ലാക്ക് മാന്‍' അറസ്റ്റില്‍ !