Publish Date: Wed, 24 Mar 2021 (15:34 IST)
Updated Date: Wed, 24 Mar 2021 (15:36 IST)
രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ സംഭവിച്ച 83 ശതമാനം കൊവിഡ് മരണവും ആറു സംസ്ഥാനങ്ങളിലാണ്. 275 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരണപ്പെട്ടത്. ഇതില്‍ 132 പേരും മരണപ്പെട്ടത് മഹാരാഷ്ട്ര സംസ്ഥാനത്താണ്. രണ്ടാമതുള്ള പഞ്ചാബില്‍ 53 പേര്‍ മരണപ്പെട്ടു. കേരളത്തില്‍ പത്തുപേരാണ് രോഗം മൂലം മരണപ്പെട്ടത്.
മരണനിരക്കിന്റെ തോത് അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങല്‍ മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഡ്, കേരളം, തമിഴ്‌നാട്, കര്‍ണടാക എന്നിവയാണ്.