ആഗോളതലത്തിൽ കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 4 മില്യൺ കവിഞ്ഞതായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകൾ. ജൂലായ് 7ന് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം ഉള്ളത്.
1982 നു ശേഷം ലോകരാജ്യങ്ങളില്‍ ഉണ്ടായ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണത്തേക്കാളും കൂടുതല്‍ പേരാണ് കൊവിഡ് മഹാമാരിയിൽ മരണമടഞ്ഞത്. ഓരോവര്‍ഷവും ലോകത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നവരുടെ മൂന്നിരട്ടിയാണ് കോവിഡ് മൂലം മരണപ്പെട്ടതെന്നും പീസ് റിസേർച്ച് ഇൻസ്റ്റ്യിറ്റ്യൂട്ട് നടത്തൊയ പഠനത്തിൽ പറയുന്നു.
യുഎസ്,ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ വിജയകരമയി വാക്‌സിൻ നടപ്പിലാക്കിയിട്ടും ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദം ഈ രാജ്യങ്ങളിൽ വ്യാപിക്കുന്നത് ഭയാശങ്കകളോടെയാണ് ലോകം കാണുന്നത്. ലോകത്തിൽ കോവിഡ് മൂലം ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് അമേരിക്കയിലും (600000), രണ്ടാം സ്ഥാനം ബ്രസീലിനുമാണ് (520000).