Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിത വണ്ണമുള്ള ആളുകൾ കൂടുതലുള്ള രാജ്യങ്ങളിൽ കൊവിഡ് മരണനിരക്ക് കൂടുതലെന്ന് പഠനം

അമിത വണ്ണമുള്ള ആളുകൾ കൂടുതലുള്ള രാജ്യങ്ങളിൽ കൊവിഡ് മരണനിരക്ക് കൂടുതലെന്ന് പഠനം
, ശനി, 6 മാര്‍ച്ച് 2021 (11:49 IST)
യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് 19 വൈറസ് പിടിപ്പെട്ട് മരണപ്പെട്ടവരിൽ കൂടുതൽ പേരും അമിതഭാരമുള്ളവരാണെന്ന് റിപ്പോർട്ട്. മരണപ്പെട്ട 2.5 മില്യൺ ആളുകളിൽ 2.2 മില്യൺ ആളുകളും അമിത വണ്ണമുള്ളവരണെന്ന് വേൾഡ് ഒബിസിറ്റി ഫെഡെറേഷൻ പറയുന്നു.
 
യു കെ, യു എസ്, ഇറ്റലി എന്നീ രാജ്യങ്ങളിൽ 50% യുവതി - യുവാക്കളും അമിതവണ്ണം ഉള്ളവരാണ്. ഇതിന് കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണവുമായി ബന്ധപ്പെട്ട് വലിയ ശതമാനം ബന്ധമുണ്ട്. പ്രായപൂർത്തിയായവരിൽ പകുതിപ്പേരും അമിത വണ്ണം ഉള്ളവരായതു കൊണ്ടു തന്നെ, നിലവിൽ ബെൽജിയത്തിലാണ് മരണ നിരക്ക് ഏറ്റവും കൂടുതൽ. തൊട്ടു പിന്നാലെ സ്ലൊവേനിയയും യു കെയും. അഞ്ചും ആറും സ്ഥാനത്ത് ഇറ്റലിയും പോർച്ചുഗലും എട്ടാം സ്ഥാനത്ത് യു എസും ആണ് നിലവിൽ ഉള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 10 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്