Publish Date: Mon, 12 Oct 2020 (11:50 IST)
Updated Date: Mon, 12 Oct 2020 (12:33 IST)
രാജ്യത്ത് കൊവിഡ് ബാധ ഏതാനും ദിവസങ്ങളായി കുറയുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 66732പേര്‍ക്കാണ്. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 71,20,539 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
രോഗം മൂലം 816 പേരാണ് ഇന്നലെ മരിച്ചത്. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,09,150 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 61 ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 61,49,536 പേര്‍ ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 8,61,853 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 9,94,851 സാംപിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കി. 8,78,72,093 സാംപിളുകളാണ് രാജ്യത്ത് ഇതുവരെ ട്രെസ്റ്റ് ചെയ്തത്.