Publish Date: Wed, 19 Jan 2022 (08:24 IST)
Updated Date: Wed, 19 Jan 2022 (08:26 IST)
കോവിഡ് വന്നവരിലും രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരിലും വീണ്ടും കോവിഡ് പടരുന്നു. മൂന്നാം തരംഗത്തില്‍ കോവിഡ് ഇത്ര രൂക്ഷമാകാന്‍ കാരണം ഒരിക്കല്‍ കോവിഡ് വന്നവരില്‍ വീണ്ടും രോഗം സ്ഥിരീകരിക്കുന്നതാണ്. വാക്‌സിന്‍ സ്വീകരിച്ചവരിലും വീണ്ടും കോവിഡ് പടരുന്നു. എന്നാല്‍, വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗ തീവ്രത കുറവാണെന്നാണ് പഠനം. കേരളത്തില്‍ പ്രതിദിന രോഗബാധ അരലക്ഷം കടക്കാന്‍ സാധ്യതയുണ്ടെന്നും അടുത്ത മൂന്ന് ആഴ്ച അതീവ നിര്‍ണായകമാകുമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.