Publish Date: Tue, 21 Jul 2020 (14:06 IST)
Updated Date: Tue, 21 Jul 2020 (14:35 IST)
മൂന്ന് ദേവസ്വം പാറാവുകാര്‍ക്കൊപ്പം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒന്‍പതു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പാറാവുകാര്‍ക്കുപുറമേ പുറത്തു കാവല്‍ നില്‍ക്കുന്ന അഞ്ച് റിസര്‍വ് ബറ്റാലിയന്‍ പൊലീസുകാര്‍ക്കുമാണ് കോവിഡ് ബാധിച്ചത്.
ക്ഷേത്ര സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍ക്ക് കഴിഞ്ഞ ദിവസം രോഗ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ നടത്തിയ തുടര്‍ പരിശോധനയിലാണ് മറ്റു ഏഴു പേര്‍ക്ക് കൂടി രോഗബാധ ഉണ്ടെന്ന് കണ്ടത്. ഇവര്‍ക്കൊപ്പം ജോലി ചെയ്ത മുപ്പത് ഗാര്‍ഡുമാരെ കൂടി പരിശോധനയ്ക്ക് വിധേയമാക്കും. ലോക്ക് ഡൗണ്‍ ആരംഭിച്ച മുതല്‍ തന്നെ പൊതുജനത്തിന് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചിരുന്നു.