Webdunia - Bharat's app for daily news and videos

Install App

കോവിഡ് നിയന്ത്രണ ലംഘനം നടത്തി ഫുട്‌ബോള്‍ കളി : അര ലക്ഷം രൂപ പിഴ ഈടാക്കി

എ കെ ജെ അയ്യര്‍
ശനി, 26 ജൂണ്‍ 2021 (13:57 IST)
കോട്ടയ്ക്കല്‍: കോവിഡ് നിയന്ത്രണ ലംഘനം നടത്തി രണ്ടിടത്തായി ഫുട്‌ബോള്‍ കളിച്ചതിന്റെ പേരില്‍ അര ലക്ഷത്തോളം  രൂപ പിഴ ഈടാക്കി. കോട്ടയ്ക്കലില്‍ ടര്‍ഫിലും സ്‌കൂള്‍ മൈതാനത്തുമായാണ് ഫുട്‌ബോള്‍ മത്സരം അരങ്ങേറിയത്. രണ്ടിടത്തുമായി മുപ്പതോളം പേരാണ് കുടുങ്ങിയത്.
 
കോട്ടയ്ക്കല്‍ പൊലീസാണ് രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ ഇത്രയധികം പേരില്‍ നിന്ന് പിഴ ഈടാക്കിയത്. എടരിക്കോട്ടെ ടര്‍ഫില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കളി നടന്നത്. ടര്‍ഫിന്റെ ഉടമയ്ക്കെതിരെയും നടപടിയുണ്ട്. ഇതിനൊപ്പം കളിക്കാരുടെ വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവയും പിടികൂടി. ഇവിടെ 18 പേര്‍ക്കെതിരെയാണ് നടപടി.
 
ഇതിനൊപ്പം കോട്ടൂരില്‍ സ്‌കൂള്‍മൈതാനത്തു നടന്ന കളിയില്‍ പത്ത് പേര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. വരും ദിവസങ്ങളിലും സമാനമായ പരിശോധന നടത്താനാണ് പോലീസ് നീക്കം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

പല്ല് വൃത്തിയാക്കുമ്പോള്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത്

അടുത്ത ലേഖനം
Show comments