Publish Date: Sat, 26 Jun 2021 (12:07 IST)
Updated Date: Sat, 26 Jun 2021 (12:09 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 48,698 പേര്‍ക്ക്. 64,818 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗംമൂലം 1,183 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,01,83,143 ആയി ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടത് 3,94,493 പേരാണ്. നിലവില്‍ 5,95,565 പേര്‍ രോഗം മൂലം ചികിത്സയില്‍ തുടരുകയാണ്.