പുനലൂര്‍: പുനലൂര്‍ കരവാളൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 90 ആയി ഉയര്‍ന്നു. ഇതോടെ കരവാളൂര്‍ ടൗണ്‍ അടക്കം എഴു വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രാഖ്യാപിച്ചിട്ടുണ്ട്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രധാന ജംഗ്ഷനുകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ളവ പൂര്‍ണ്ണമായും അടപ്പിച്ചു. വാഴവിള, നാരികള്‍, വട്ടമാണ്, പൊയ്കമുക്ക്, നീലാമ്മാള്‍, കരവാളൂര്‍ ടൗണ്‍, അയണിക്കോട് എന്നീ വാര്‍ഡുകളിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.