Webdunia - Bharat's app for daily news and videos

Install App

കോവിഡ് വ്യാപനം തടയാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം തുടരണം: മന്ത്രി കെ. കെ ശൈലജ ടീച്ചര്‍

എ കെ ജെ അയ്യര്‍
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (12:55 IST)
കോവിഡ് വ്യാപനം തടയാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം തുടരണമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജില്ലയിലെ മലബാര്‍ മെഡിക്കല്‍ കോളേജ്, കെ. എം. സി. ടി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ കോവിഡ് ആശുപത്രികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  
 
എ, ബി, സി വിഭാഗങ്ങളായി തിരിച്ചാണ്  കോവിഡ് ബാധിതര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നത്. എ കാറ്റഗറിയിലുള്ള ആളുകളെ ഫസ്റ്റ്‌ലൈന്‍  ചികിത്സകേന്ദ്രങ്ങളിലും സി  കാറ്റഗറിയിലുള്ള ആളുകളെ മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിക്കുന്നത്. ബി കാറ്റഗറിയിലുള്ളവരെ പ്രവേശിപ്പിക്കുമ്പോള്‍  മെഡിക്കല്‍ കോളേജിലുണ്ടാകുന്ന തിരക്കൊഴിവാക്കാനാണ് സെക്കന്‍ഡറി ചികിത്സ കേന്ദ്രം എന്ന നിലയില്‍  കോവിഡ്  ആശുപത്രികള്‍ ഒരുക്കിയിരിക്കുന്നത്. എ കാറ്റഗറിയിലുള്ള ആളുകള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ നല്‍കാന്‍ സാധിക്കും.  ടെലിമെഡിസിന്‍ സൗകര്യമൊരുക്കി കൃത്യതയോടുകൂടി മാത്രമേ ഇത് ചെയ്യാന്‍ പാടുള്ളു.
 
 മെഡിക്കല്‍ ടീമുമായി നിരന്തരമായ ബന്ധവും ഇക്കാര്യത്തില്‍ ഉറപ്പുവരുത്തണം. മുന്നോട്ടുള്ള ദിവസങ്ങളില്‍ കോവിഡിന്റെ കൂടെ ജീവിക്കുക എന്നതാണ് ചെയ്യാനുള്ളത്. ഓരോ മേഖലയും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ മുഴുവന്‍ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കോവിഡിനെതിരെ പോരാടുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.  പ്രതിസന്ധി ഘട്ടത്തില്‍ കോവിഡ് ആശുപത്രികള്‍ ഒരുക്കാന്‍ സ്വകാര്യ ആശുപത്രികള്‍ തയ്യാറായത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെറുപയര്‍ അത്ര ചെറിയ പുള്ളിയല്ല; അറിയാം ആരോഗ്യ ഗുണങ്ങള്‍

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ

നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്

അടുത്ത ലേഖനം
Show comments