ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. 3,00,23,599 പേര്‍ക്കാണ് ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 9,44,640 പേർക്ക് ജീവൻ നഷ്ടമായി. 2.17,76,763 പേർ ലോകത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നി രാജ്യങ്ങളിലാണ് രോഗവ്യാപനം ഏറ്റവും ഗുരുതരമായി തുടരുന്നത്.
അമേരിക്ക തന്നെയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ. 68,27,790 പേര്‍ക്കാണ് യുഎസില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 2,01,348 പേർ രോഗബാധയെ തുടർന്ന് അമേരിക്കയിൽ മരണപ്പെട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരമാണിത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്താകെ കൊവിഡ് ബാധിതർ 51 ലക്ഷം പിന്നിട്ടു. മരണസഖ്യ 83,000 ഓട് അടുക്കുകയാണ്. 44,21,686 പേർക്കാണ് ബ്രസീലിൽ രോഗബാധ സ്ഥിരീകരിച്ചത്. 1,34,174 പേർ ബ്രസീലിൽ മരണപ്പെട്ടു