കൊവിഡ് രോഗമുക്തരായവർക്ക് തലച്ചോറിനും മാനസികാരോഗ്യത്തിനും തകാരാറുകൾ സംഭവിക്കാൻ സാധ്യതയേറെയാണെന്ന് പഠനം. കൊവിഡ് മുക്തരായവർക്ക് ഉത്‌കണ്‌ഠ,വിഷാദം എന്നിവ ഏറുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.
അമേരിക്കയിൽ നടത്തിയ പഠനത്തിൽ 2,30,000 കൊവിഡ് മുക്തരെയാണ് പഠനവിധേയരാക്കിയത്. കൊവിഡ് രോഗത്തിൽ നിന്നും മുക്തരായി ആറ് മാസത്തിനുള്ളിൽ ഇത്തരത്തിൽ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായതായാണ് പഠനത്തിൽ പറയുന്നത്.
ബ്രിട്ടനിലെ ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയിലെ സൈക്യാട്രിസ്റ്റ് മാക്‌സ് ടാക്വറ്റിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ഇതിനൊപ്പം കൊവിഡ്19ന് ശേഷം മസ്‌തിഷ്‌ക രോഗങ്ങളും ഇൻഫ്ലുവൻസ പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ സാധാരണമാണെന്നും പഠനം പറയുന്നു.