Select Your Language

Notifications

webdunia
webdunia
webdunia
webdunia

എപ്പോഴായിരിക്കും, എന്ന് പറയാനാകില്ല, കൊവിഡിന്റെ മൂന്നാം തരംഗത്തിനെ നേരിടാൻ രാജ്യം സജ്ജമാകണമെന്ന് കേന്ദ്രസർക്കാർ

എപ്പോഴായിരിക്കും, എന്ന് പറയാനാകില്ല, കൊവിഡിന്റെ മൂന്നാം തരംഗത്തിനെ നേരിടാൻ രാജ്യം സജ്ജമാകണമെന്ന് കേന്ദ്രസർക്കാർ
, ബുധന്‍, 5 മെയ് 2021 (18:37 IST)
വൈറസ് വ്യാപനം ഉയർന്ന തോതിൽ ആയതിനാൽ രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഉറപ്പാണെന്ന് കേന്ദ്രസർക്കാർ. എന്നാൽ ഇത് എത്രത്തോളം അപകടകരമാകുമെന്നോ എപ്പോൾ സംഭവിക്കുമെന്നോ വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറായ കെ. വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 
 
പുതിയ കോവിഡ് തരംഗങ്ങള്‍ നേരിടാന്‍ നാം സജ്ജരാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ വൈറസുകൾക്കെതിരെ വാക്‌സിനുകൾ ഫലപ്രദമാണ്. പുതിയ വകഭേദങ്ങള്‍ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ വേഗത്തില്‍ വ്യാപിക്കുന്ന വകഭേദങ്ങള്‍ കുറയും. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കും- വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 117 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; 16 പുതിയ ഹോട്‌സ്‌പോട്ടുകള്‍