Publish Date: Sun, 14 Feb 2021 (16:47 IST)
Updated Date: Sun, 14 Feb 2021 (16:52 IST)
കോവിഡ് വാക്സിനേഷന്റെ രണ്ടാംഘട്ട ഡോസ് ഇന്നലെ സ്വീകരിച്ചത് 7688 പേര് മാത്രം. ഇത് ആദ്യ ഡോസ് സ്വീകരിച്ചവരുടെ 4% മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ദേശിയ തലത്തില്‍ ജനുവരി 16 നാണ് കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്. 1,91,181 ആരോഗ്യപ്രവര്‍ത്തകരാണ് ജനുവരി 16 ന് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചത്.
ഇന്നലെയായിരുന്നു രണ്ടാമത്തെ ഡോസ് സ്വികരിക്കേണ്ടത് എന്നാല്‍ ആദ്യ ഡോസ് സ്വീകരിച്ചതില്‍ വെറും 4% പേര്‍ മാത്രമാണ് ഇന്നലെ വാക്സിന്‍ സ്വീകരിക്കാനെത്തിയത്.