മീസില്‍സ് വാക്സിന്‍ കുട്ടികളെ കോവിഡ് ബാധയില്‍ നിന്ന് രക്ഷിച്ചേക്കാമെന്ന് പഠനം. ഇത് കോവിഡിനെിരെ 87.5% ഫലപ്രദമാണെന്നാണ് പൂനെയിലെ ബിജെ മെഡിക്കല്‍ കോളേജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് പറയുന്ന കോവിഡ് മൂന്നാം തരംഗത്തിനെ പ്രതിരോധിക്കുന്നതിനായി വൈറസിനെ കുറിച്ച് കൂടുതല്‍ വിശകലനം ചെയ്യുന്നതിന്റെയും പ്രതിരോധ മരുന്നകളെ കുറിച്ച് പഠിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്.
ഇന്ത്യയുടെ പ്രതിരോധകുത്തിവെയ്പിന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കി വരുന്നതാണ് മീസില്‍സ് വാക്സിന്‍. പഠനപ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ മീസില്‍സ് വാക്സിന്‍ സ്വീകരിച്ചവരില്‍ കോവിഡിന്റെ ലക്ഷണങ്ങള്‍ വാക്സിന്‍ സ്വീകരിക്കാത്തവരെ അപേക്ഷിച്ച് കുറവാണ്. കോവിഡ് പോസിറ്റീവ് ആയതും അല്ലാത്തതുമായ 1 മുതല്‍ 17 വയസ്സുവരെയുള്ള 548 കുട്ടികളിലാണ് പഠനം നടത്തിയത്.